
കണ്ണൂർ: സംസ്ഥാന യുവജന കമ്മീഷൻ കണ്ണൂർ പള്ളികുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൺസ് കോളേജിൽ കരിയർ എക്സ്‌പോ 2024 തൊഴിൽമേള സംഘടിപ്പിച്ചു. ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.
കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനകമ്മീഷൻ അംഗം കെ.പി.ഷജീറ, കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ടി.ചന്ദ്രമോഹൻ, യുവജന ക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, യുവജന കമ്മീഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് പി.ജോസഫ്, യുവജന കമ്മീഷൻ ജില്ലാ കോ
ഡിനേറ്റർമാരായ നിമിഷ ദേർമൽ, പി.പി.രൺദീപ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഖില. ടി. പി, കോളേജ് യൂണിയൻ ഭാരവാഹികളായ തീർത്ഥ നാരായണൻ, ഫാത്തിമത്തു ഷദ എന്നിവർ സംസാരിച്ചു.