photo-1

കണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബി.എൻ.ഐ കണ്ണൂർ റീജിയൻ വ്യത്യസ്ത മേഖലയിലുള്ള മൂന്ന് വനിതകളെ ആദരിച്ചു. കണ്ണൂർ ബിനാലെ ഇന്റർനാഷണലിൽ നടന്ന പരിപാടി ബി.എൻ.ഐ കണ്ണൂർ, കോഴിക്കോട്,വയനാട്, കാസർകോട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷറീഫ് ഉദ്ഘാടനം ചെയ്തു. ബി.എൻ.ഐ കണ്ണൂർ കോഴിക്കോട്, വയനാട്, കാസർകോട് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജു ചെമ്പറ മുഖ്യപ്രഭാഷണം നടത്തി. ഏറോനോട്ടിക്കൽ ഡവലപ്പ്മെന്റ് ഏജൻസി സീനിയർ സയിന്റിസ്റ്റ് ഡോ. യു.പി.വി സുധ, എംപവർ ലൈഫ് ഫൗണ്ടേഷൻ കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ ഡോ. സജ്ന മേനോൻ, ഷിവോഗം ആർട്ട് ഗ്യാലറി മാനേജിംഗ് ഡയറക്ടർ ആർട്ടിസ്റ്റ് ഷീജ പ്രമോദ് എന്നിവരെയാണ് ആദരിച്ചത്. സമിത മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷൈജ ഷനോജ്, നിർമ്മൽ നാരായണൻ, അൻവിത സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.