school
ഹൊസ്ദുർഗ്ഗ് യു.ബി.എം.സി.എ.എൽ.പി സ്കൂൾ വാർഷികം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് യു.ബി.എം.സി.എ.എൽ.പി സ്കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ ടി.ടി.വി ലീല, പി.കെ. ഷീല എന്നിവർക്കുള്ള യാത്രയയപ്പും നഗരസഭ ടൗൺ ഹാളിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ബാലതാരം ശ്രീപത്യാൻ മുഖ്യാതിഥിയായി,പള്ളി വികാരി സജിത്ത് ദാസ് കോറോത്ത്, ടി.വി. റീജ, വി.കെ. ബിനു, വി.കെ. ഉണ്ണികൃഷ്ണൻ, പി.കെ. രജിത, എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.ടി.വി ലീല, പി.കെ. ഷീല എന്നിവർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് പി.കെ നിഷാന്ത് സ്വാഗതവും ഹെഡ്മാസ്റ്റർ എം.ടി രാജീവൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മണ്ഡലങ്ങളിൽ പ്രതിഭതെളിയച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.