കാഞ്ഞങ്ങാട്: എഴുപതാം വയസിലേക്ക് കടക്കുന്ന മാണിക്കോത്ത് കല്ലട്ര അബ്ദുൾ ഖാദർ ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും നടത്തി. സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക മിനിക്ക് ഉപഹാരം സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അശോകൻ മാണിക്കോത്ത് അദ്ധ്യക്ഷനായി എം.കെ സാജിതറിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി തമ്പാൻ, ടി. മുഹമ്മദ് അസ്ലം, കെ. ദിലീപ് കുമാർ, കാറ്റാടി കുമാരൻ, എം.എൻ ഇസ്മയിൽ, സുനിത ഗോപി, ദിൽഷ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.വി. രാജീവൻ സ്വാഗതവും കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാസന്ധ്യയും വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.