
കണ്ണൂർ: കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിനെതിരെ വിമർശനം ഉന്നയിച്ച എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിനെ തള്ളിപ്പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഷമ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ല. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിമർശനം.