vanitha
താലൂക്ക് തല വനിതോത്സവം ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി കെ പനയാൽ ഉദ്ഘാടനം ചെയ്യുന്നു

പിലിക്കോട്: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചന്തേര ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ച താലൂക്ക് തല വനിതോത്സവം ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. നാടൻപാട്ട്, പ്രസംഗം, ഉപന്യാസം, കവിതാലാപനം എന്നീ ഇനങ്ങളിലായി താലൂക്കിലെ 13 തദ്ദേശ സ്ഥാപന പരിധിയിലെ ഗ്രന്ഥശാലകളിൽ നിന്നായി അഞ്ഞൂറോളം വനിതകൾ പങ്കെടുത്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ. ലളിത അദ്ധ്യക്ഷയായി. എം.വി സുജാത, സി.വി ചന്ദ്രമതി, രവീന്ദ്രൻ മാണിയാട്ട്, പി. രേഷ്ണ, ടി. രാജൻ, പി. രാമചന്ദ്രൻ, സി.വി വിജയരാജൻ, താലൂക്ക് സെക്രട്ടറി വി. ചന്ദ്രൻ, വി.സി റീന എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ അദ്ധ്യക്ഷനായി.