പയ്യന്നൂർ: പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികാഘോഷ പരിപാടികൾക്ക് റംസാൻ കിറ്റ് വിതരണത്തോടെ തുടക്കമായി. പെരുമ്പ മഹല്ലിലെ തിരഞ്ഞെടുത്ത 350 കുടുംബങ്ങളിലേക്ക് 3500 രൂപയോളം വിലവരുന്ന നിത്യോപയോഗ സാധനങ്ങളും, ഈദ് പുടവക്കും പാദരക്ഷയ്ക്കുമുള്ള കൂപ്പണുകളും ഉൾപ്പെട്ട കിറ്റുകളാണ് കൂട്ടായ്മ പ്രവർത്തകർ എത്തിച്ചു നൽകുന്നത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പെരുമ്പ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി. സഹദുല്ല, എം. മുജീബിന് കൈമാറി നിർവഹിച്ചു. സി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പെരുമ്പ ഖത്തീബ് കബീർ ബാഖവി പ്രാർത്ഥന നടത്തി. വി.കെ.പി. ഇസ്മായിൽ, വി.കെ. ഷാഫി, എസ്.ടി.പി ജമാൽ, എം. അബ്ദുൾ സലാം, കെ.എ. ആദം, കെ. സഖരിയ്യ പ്രസംഗിച്ചു. എം. സുബൈർ സ്വാഗതവും എൻ. കെ.സുൽഫിക്കർ നന്ദിയും പറഞ്ഞു.