mambaram-divakaran

കണ്ണൂർ: കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് മുൻ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസ്സൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പ് നൽകിയതിനെ തുടർന്നാണിത്.

പാർട്ടിയിൽ ഉടൻ തിരിച്ചെടുക്കുമെന്ന് എം.എം.ഹസൻ ഉറപ്പു നൽകിയതായാണ് വിവരം. രണ്ടര വർഷം മുമ്പാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെർിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹം വിചാരണ സദസ് ഉൾപ്പെടെ പാർട്ടി പരിപാടികളിൽ സഹകരിച്ചിരുന്നെങ്കിലും നടപടി പിൻവലിച്ചിരുന്നില്ല. ഇതോടെയാണ് കെ.സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2016 ലൈ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു മമ്പറം.

 മ​മ്പ​റം​ ​ദി​വാ​ക​ര​ന്റെ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ച്ചു

മു​തി​ർ​ന്ന​ ​നേ​താ​വ് ​മ​മ്പ​റം​ ​ദി​വാ​ക​ര​നെ​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ച്ചു.​ ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​മാ​ർ​ട്ടി​ൻ​ ​ജോ​ർ​ജി​ൻെ്റ​യും​ ​കെ.​പി.​സി.​സി.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ ​നി​യാ​സി​ന്റെ​യും​ ​ശി​പാ​ർ​ശ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.