cmp-sathyagraham

കാഞ്ഞങ്ങാട്: തൊഴിലാളി ക്ഷേമനിധി ബോർഡുകളെ നാശത്തിൽ നിന്ന് രക്ഷിക്കുക,മുടങ്ങിയ തൊഴിലാളി ക്ഷേമ പെൻഷനുകളുടെ കുടിശിഖ ഉടൻ നൽകുക എന്നീ ആവശ്യവുമായി സി എം പി ജനറൽസെക്രട്ടറി സി.പി.ജോൺ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി സി എം പി ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിൽ അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു. സെൻട്രൽ എക്സിക്യൂട്ടിവ് അംഗം വി.കമ്മാരൻ ഉദ്ഘാടനം ചെയ്തു. സി വി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ സെക്രട്ടറിയറ്റംഗം വി.കെ.രവീന്ദ്രൻ, ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.ഉമേശൻ, സി ബാലൻ, എം.ടി.കമലാക്ഷി, കെ.വി. സാവിത്രി, കെ.ശ്രീജ, എൻ.അപ്പു, സീതി ഹാജി, രാജൻ ഓരി, നിവേദ് രവി, സുരേഷ് ബാബു, പി.കമലാക്ഷ ,പി കുമാരൻ,ഷിജു കുറുവാട്ടിൽ, കൃഷ്ണൻ താനത്തിങ്കാൽ എന്നിവർ പ്രസംഗിച്ചു.