
തൃക്കരിപ്പൂർ:യു.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ മണ്ഡലം ചെയർമാൻ എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് മണ്ഡലം കൺവീനർ പി.കുഞ്ഞിക്കണ്ണൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.വിജയൻ, എൻ.കെ.പി.മുഹമ്മദ് കുഞ്ഞി. കെ.ശ്രീധരൻ, പി.വി.ഗോപാലൻ,അഡ്വ: എം.ടി.പി.കരീം. ടി.എസ്.നജീബ്, പി.പി.റഷീദ് ഹാജി, ടി.പി.അഹമ്മദ് ഹാജി, റസാഖ് പുനത്തിൽ, ഒ.ടി.അഹമ്മദ് ഹാജി, യു.പി.റസാഖ്, ഇ.വി.ദാമോദരൻ, പി.കണ്ണൻ,എം.രജീഷ് ബാബു പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി.അഹമ്മദ് ഹാജി (ചെയർമാൻ) എം.രജീഷ് ബാബു (ജന.കൺവീനർ)