kacherikadav

നീലേശ്വരം: കച്ചേരിക്കടവിൽ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന റോഡുപാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി.രവീന്ദ്രൻ, കൗൺസിലർമാരായ പി.ഭാർഗവി , കെ.പ്രീത, ഇ.ഷജീർ , രാഷ്ട്രീയകക്ഷി നേതാക്കളായ എം.രാജൻ, മാമുനി വിജയൻ, രമേശൻ കാര്യംകോട്, അഡ്വക്കറ്റ് കെ.പി. നസീർ , കുര്യാക്കോസ് പ്ലാംപറമ്പിൽ, എൻ.ജെ.ജോയ്, കരീം ചന്തേര , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, മമ്മു കോട്ടപ്പുറം, ജോമോൻ മാലക്കല്ല്, സുരേഷ് പുതിയടത്ത് , പി.യു.വിജയകുമാർ എന്നിവർ സംസാരിച്ചു.നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത സ്വാഗതവും കെ.ആർ.എഫ്.ബി അസി.ഇ.ഇ ജയദീപ് കുമാർ നന്ദിയും പറഞ്ഞു.