photo-

പഴയങ്ങാടി:എൽ.ഡി.എഫ് കല്യാശേരി അസംബ്ലി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷൻ പഴയങ്ങാടിയിൽ സി പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കാസർകോട് ലോകസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സി പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി, മുൻ എം.എൽ.എ ടി.വി.രാജേഷ് രക്ഷാധികാരികളായി പി.നാരായണൻ ചെയർമാനും പത്മനാഭൻ ജനറൽ കൺവീനറുമായി 351 അംഗ കല്യാശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.താവം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സെക്രട്ടറി കെ.പത്മനാഭൻ,സി പി.ബാബു,പി.ടി.സുരേഷ്ബാബു,ബാബുരാജ് ഉളിക്കൽ,കല്യാട്ട് പ്രേമൻ,ഹാഷിം അരിയിൽ, ടി.വി.രാജേഷ്, എം.വിജിൻ എം.എൽ.എ, വി.വിനോദ് എന്നിവർ സംസാരിച്ചു.