
കാഞ്ഞങ്ങാട്: സ്ത്രീകൾക്കെതിരായ അതിക്രമം തടയുക എന്നതടക്കമുള്ള ലക്ഷ്യം മുൻനിർത്തി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി.എസ് സെക്കൻഡ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നഗരസഭാ ടൗൺ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള,സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ലത, കെ.അനീശൻ, കെ.വി.പ്രഭാവതി, കെ.വി.സരസ്വതി, സി ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യജാനകി, സെക്കൻഡ് വൈസ് ചെയർപേഴ്സൺ കെ. ശശികല, കമ്മ്യൂണിറ്റി കൗൺസിലർ സി ധന്യ, അക്കൗണ്ടന്റ് പി.സുധ എന്നിവർ സംസാരിച്ചു.സി ഡി.എസ് സെക്കൻഡ് ചെയർപേഴ്സൺ കെ.സുജിനി സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ നന്ദിയും പറഞ്ഞു.ഞാണിക്കടവ് എ.ഡി.എസ് അംഗങ്ങളും ക്ലബ്ബ് പ്രവർത്തകരും ചേർന്നുള്ള നാടകം കുറുന്തൂർ എ.ഡി.എസ് അംഗങ്ങളുടെ ആലാമി കളി,തിരുവാതിര എന്നിവയാണ് അരങ്ങിലെത്തിച്ചത്.