
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സൂപ്പർ സ്‌പെഷാലിറ്റി കണ്ണാശുപത്രി കാസർകോട് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.ഉണ്ണി നായർ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ സി രവി, പി.പി.ഗിരി കൃഷ്ണൻ, വി.ബാലകൃഷ്ണൻ, പി.വിജയകുമാർ, കെ.വി.ബാബു, ശരീഫ് കൊടവഞ്ചി, പി.വി.തമ്പാൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ സ്വാഗതവും ഹെഡ് ക്ലർക്ക് എം.കെ.ഓമന നന്ദിയും പറഞ്ഞു.