prathishedham

പയ്യന്നൂർ: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഏരിയയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. പയ്യന്നൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും എൽ.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ വി.നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.സുജേഷ്, ടി.വിശ്വനാഥൻ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ.വി.ലളിത, പി.ശ്യാമള, പി.പി. അനീഷ, എ.വത്സല തുടങ്ങിയവർ നേതൃത്വം നൽകി.