തലശ്ശേരി: ബൈപ്പാസിൽ വീണ്ടും അപകടം. നിട്ടൂർ ബാലത്തിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു. ബൈപ്പാസിന്റെ സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാൻ തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വടകര സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ
വൈകീട്ട് നാലിനായിരുന്നു അപകടം.
സർവീസ് റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാൻ മമ്പറത്തു നിന്നും തലശ്ശേരിക്ക് വരികയായിരുന്നതീർത്ഥ ബസുമായാണ് കൂട്ടിയിടിച്ചത്. തലശ്ശേരിയിലേക്ക് തണ്ണിമത്തനുമായി വരികയായിരുന്നു പിക്കപ്പ് വാൻ. തലശ്ശേരി -മാഹി ബൈപ്പാസിന്റെ സർവീസ് റോഡുകളിൽ സിഗ്നൽ സംവിധാനങ്ങളില്ലാത്തതിനാൽ മെയിൻ റോഡിലേക്ക് വാഹനങ്ങൾ അപകടകരമായ രീതിയിലാണ് പ്രവേശിക്കുന്നത്. ബൈപ്പാസിലെ പാലത്തിൽ നിന്നും താഴേക്ക് വീണ പ്ലസ് ടു വിദ്യാർത്ഥി കഴിഞ്ഞദിവസം മരിച്ചിരുന്നു.