
തളിപ്പറമ്പ്: കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ തളിയിലെ കാരിഹൗസിൽ പ്രവീൺ (23), കോൾമൊട്ടയിലെ ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരെ വിദ്യാർത്ഥികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.പറശിനിക്കടവ് പാമ്പു വളർത്തുകേന്ദ്രത്തിന് സമീപത്തെ എൻജിനീയറിംഗ് കോളേജ് മെൻസ് ഹോസ്റ്റൽ കോമ്പൗണ്ടിലെത്തിയ ഇരുവരും ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മുന്നിൽപെടുകയായിരുന്നു.ഇവരിൽ നിന്ന് 5.2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
വിവരമറിഞ്ഞെത്തിയ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. തളിപ്പറമ്പ് സി ഐ.ബെന്നിലാൽ, എസ്.ഐമാരായ പി.റഫീഖ്, ജെയ്മോൻ, സി പി.ഒ അരുൺ, ഡ്രൈവർ ഷോബിത്ത്, റൂറൽ എസ്.പിയുടെ കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) അംഗങ്ങൾ എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയത്.
കടത്തുന്നത്