gatharing

തൃക്കരിപ്പൂർ:തൃക്കരിപ്പൂർ ഗവ.ഹൈസ്കൂളിലെ 1974- 75 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർത്ഥി സംഗമം നടക്കാവ് മിഥ്ലജ് ഓഡിറ്റോറിയത്തിൽ നടന്നു .അദ്ധ്യാപകരായ വി.ഉണ്ണികൃഷ്ണൻ,പി.പി.കുഞ്ഞിരാമൻ, കെ.വി.ഗോപിനാഥൻ, പി.വി.കുഞ്ഞിക്കണ്ണൻ, കെ.വി.മുകുന്ദൻ, എം.കുമാരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങളായ ഗുരുപൂജ അവാർഡ് ജേതാക്കൾ പാവൂർ ശ്രീകണ്ഠൻ, മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ സംസ്ഥാനതലത്തിൽ സ്വർണമെഡലും ബ്ലോക്ക് പഞ്ചായത്ത് കർഷകശ്രീ അവാർഡും നേടിയ എടാട്ടുമ്മൽ കെ.വി.മുകുന്ദൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൂട്ടായ്മയായ സ്നേഹക്കൂടിന്റെ പ്രസിഡന്റ് എം.ടി.പി.അബ്ദുൾ ജലീൽ പൂർവവിദ്യാർത്ഥി സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ചന്ദ്രമതി, കൂട്ടായ്മ സെക്രട്ടറി സി.മധുസൂദനൻ, ഇ.വി.ദാമോദരൻ, എം.നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി