ldf

തൃക്കരിപ്പൂർ: കാസർകോട് പാർലിമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃക്കരിപ്പൂർ നോർത്ത് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കാവ് ശ്രീലയം ഓഡിറ്റോറിയം പരിസരത്ത് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സി പി.എം.ഏരിയാകമ്മിറ്റി സെക്രട്ടറി ഇ.കുഞ്ഞിരാമൻ, സി പി.ഐ. ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, സി പി.ഐ. മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ, കെ.വി.ശശി, കെ.വി.ജനാർദ്ദനൻ, എം.രാമചന്ദ്രൻ, രവീന്ദ്രൻ മാണിയാട്ട് സംസാരിച്ചു. പി.സനൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.സദാനന്ദൻ (ചെയർമാൻ), കെ.വി.പത്മനാഭൻ(വൈസ്ചെയർമാൻ)

പി.സനൽ (ജന.കൺവീനർ) കെ.വി.ശശി (ജോ.കൺവീനർ)