
കാസർകോട്: മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് ഇന്നലെ വൈകുന്നേരം രണ്ടര മണിക്കൂർ വൈകി . ഉച്ചക്ക് ശേഷം 2.25ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ വൈകുന്നേരം 4.20ന് ആണ് പുറപ്പെട്ടത്. പയ്യന്നൂരിൽ എത്തുമ്പോഴേക്കും 2.50 മണിക്കൂറോളം വൈകിയിരുന്നു.സ്റ്റേഷനുകളിൽ എത്തിയ യാത്രക്കാർ കടുത്ത ദുരിതമാണ് ഇതുമൂലം അനുഭവിച്ചത്. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ റിസർവേഷൻ യാത്രക്കാരും ജനറൽ യാത്രക്കാരും മണിക്കൂറുകൾ കാത്തിരുന്നുവലഞ്ഞു. റെയിൽവേ ട്രാക്കിലെ ബ്ലോക്കാണ് ട്രെയിൻ വൈകാൻ ഇടയാക്കിയതെന്ന് അധികൃതർ പറഞ്ഞതെങ്കിലും ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അതെ സമയം നേരത്തെ ഉണ്ടായിരുന്ന തടസം നീക്കി ട്രെയിൻ സർവ്വീസ് നടത്തുന്നതായാണ് രാത്രി ഏഴ് മണിയോടെ പാലക്കാട് ഡിവിഷണൽ റെയിൽവെ ഓഫീസിൽ നിന്നുമുള്ള അറിയിപ്പ്.