udf

കാഞ്ഞങ്ങാട് : രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായി കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.എ.ഖാലിദ് ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് ചെയർമാൻ അബ്ദുൾ റസാക്ക് തായലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, സിഎം.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കമ്മാരൻ, കൂക്കൾ ബാലകൃഷ്ണൻ, ഉമേശൻ ബേളൂർ, എം.പി.ജാഫർ, മുഹമ്മദ് കുഞ്ഞി, എം. കുഞ്ഞികൃഷ്ണൻ, ബഷീർ ആറങ്ങാടി, കെ.കെ.ബാബു,എം.എം.നാരായണൻ രവീന്ദ്രൻ ചേടിറോഡ്,കെ കെ ജാഫർ, എ.വി.കമ്മാടത്തു, മിനിചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:അബ്ദുൾ റസാഖ് തായലക്കണ്ടി (ചെയർമാൻ)​ കെപി ബാലകൃഷ്ണൻ (കൺവീനർ)​.