cctv

നീലേശ്വരം:ഗതാഗതപരിഷ്കാരം ഏർപ്പെടുത്തിയ നീലേശ്വരം പരിപ്പുവട റസ്റ്റോറന്റ് പരിസരം നിരീക്ഷിക്കുന്നതിനായി നാലോളം പുതിയ സി സി ക്യാമറകൾ സ്ഥാപിച്ചു.ചടങ്ങിൽ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ ഉമേശൻ ,സബ് ഇൻസ്പെക്ടർ വിശാഖ് , ജനമൈത്രീ ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, വിനോദ് കുമാർ,പ്രകാശൻ ,കെ. .മുഹമ്മദ് അഷ്റഫ്, ശശിധരൻ , ഡാനിയൽ സുകുമാർ , കേരള ജ്വല്ലറി പാട്റണർമാരായ നാസർ,പ്രമോദ് മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സി സി ടി.വി ക്യാമറ സ്ഥാപിക്കാൻ വിപുലമായ യോഗം വിളിച്ചുചേർക്കാനും നീലേശ്വരം പൊലീസ് തീരുമാനിച്ചിട്ടുണ്ട്.