kseb

കാസർകോട് : വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന കാസർകോട് നഗരത്തിലെ വൈദ്യുതി തടസ്സം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങൾ പകൽ മുഴുവൻ വൈദ്യുതി നിഷേധിക്കുകയാണ്.ഇതിന് പുറമേ മണിക്കൂറുകളോളം അപ്രഖ്യാപിത വൈദ്യുതിമുടക്കവും പതിവാണ്. വർദ്ധിച്ച് വരുന്ന ചൂട് കാരണം വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുള്ളപ്പോഴാണ് തുടർച്ചയായി വൈദ്യുതി വിച്ഛേദിച്ച് വൈദ്യുതി ബോർഡ് ഉപഭോക്താക്കളോട് ക്രൂരത കാണിക്കുന്നത്. ഉത്സവസീസൺ ആരംഭിച്ച സാഹചര്യത്തിൽ വൈദ്യുതിതടസ്സം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.