madayikav

പഴയങ്ങാടി:അത്യുത്തര കേരളത്തിലെ ശാക്തേയസമ്പ്രദായത്തിലുള്ള ദേവീക്ഷേത്രങ്ങളിൽ പ്രധാനമായ മാടായിക്കാവ് ശ്രീ തിരുവർക്കാട്ട് ഭഗവതിക്ഷേത്ര പൂര മഹോത്സവം ഇന്നു മുതൽ 23 വരെ നടക്കുമെന്ന് പഴയങ്ങാടിയിൽ വാർത്താസമ്മേളനത്തിൽ ക്ഷേത്ര നവീകരണ സമിതി ഭാരവാഹികൾ അറിയിച്ചു. കാർത്തിക നാളായ നാളെ സന്ധ്യക്ക്‌ ലക്ഷം ദീപ സമർപ്പണത്തോടെയാണ് പൂരോൽത്സവത്തിന് തുടക്കമാകുന്നത്. അഭിഷേകം, മലർ നിവേദ്യം, പൂവിടൽ,ഉഷപ്പൂജ, പന്തിരടി പൂജ, ദീപാരാധന തുടങ്ങിയ പൂജാ കർമ്മങ്ങൾ ഇതോടനുബന്ധിച്ച നടക്കും. വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറും. പൂര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര നവീകരണസമിതി ഭാരവാഹികളായ അഡ്വ.ടി.വി.ഹരീന്ദ്രൻ, കെ.വി.എൻ ബൈജു, ടി.വി.നമ്പേത്തൻ,ടി.കൃഷ്ണ പിടാരർ, ടി.വി.ഉണ്ണികൃഷ്ണൻ,എ.രാകേഷ് എന്നിവർ അറിയിച്ചു.