vottennal

കാസർകോട് :പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ച കേരള കേന്ദ്ര സർവകലാശാലയിലെ പെരിയ ആസ്ഥാനത്ത് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ,ജില്ലാ പൊലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ നേതൃത്വത്തിൽപരിശോധിച്ച് സൗകര്യം വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ് റൂം സംവിധാനങ്ങൾ ഇരുവരും പരിശോധിച്ചു സബർമതി, ഗംഗോത്രി,കാവേരി, ബ്രഹ്മപുത്ര എന്നി ബ്ലോക്കുകളിലായിരുന്നു പരിശോധന. കാസർകോട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടിംഗ് യന്ത്രങ്ങൾ ഇവിടെ സൂക്ഷിക്കും. കേന്ദ്രത്തിലെ സുരക്ഷാ പരിശോധനയും ഇതോടനുബന്ധിച്ച് നടത്തി. അസി റിട്ടേണിംഗ് ഓഫീസർമാരായ സബ് കളക്ടർ സൂഫിയാൻ അഹമ്മദ്,ആർ.ഡി.ഒ പി. ബിനുമോൻ ,എൽ.എ ഡെപ്യൂട്ടികളക്ടർ നിർമ്മൽ റീത്ത ഗോമസ് ,എൽ.ആർ ഡെപ്യൂട്ടികളക്ടർ ജെഗ്ഗി പോൾ,ആർ.ആർ ഡെപ്യൂട്ടി കളക്ടർ പി.ഷാജു ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എന്നിവരും ഇവിടെ എത്തിയിരുന്നു.. .