photo-1

കണ്ണൂർ: കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ പ്രതിയായിരുന്ന വി​ധി​ക​ർ​ത്താ​വും നൃത്താദ്ധ്യാപകനുമായ പൂത്തട്ട ഷാജിയു​ടെ (52) മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക​ണ്ണൂ​ർ സി​റ്റി പൊലീ​സ് ഇ​ൻ​സ്‌പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ് നാ​ഥിന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.ഐ​യും ര​ണ്ട് ഗ്രേ​ഡ് എ​സ്.ഐ​മാ​രുമുൾ​പ്പെ​ടു​ന്നതാണ് അന്വേഷണസംഘം.
പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണസം​ഘ​ത്തി​ന് കൈ​മാ​റും. ഷാ​ജി മ​രി​ച്ചുകി​ട​ന്ന മു​റി​യി​ൽ നി​ന്ന് കീ​ട​നാ​ശി​നി​യു​ടെ കു​പ്പി​യും ഗ്ലാ​സും പൊലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ഴ ആ​രോ​പ​ണത്തിൽ മനംനൊന്താണ് ജീ​വ​നൊ​ടു​ക്കി​യതെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് അ​ന്വേ​ഷ​ണസം​ഘം പ​റ​ഞ്ഞു. കസ്റ്റഡിയിലുള്ള ഷാജിയുടെ ഫോൺ പ​രി​ശോ​ധി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭിക്കുമെ​ന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ചില സുഹൃത്തുക്കൾ ചതിച്ചുവെന്ന് ഷാജിയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ആത്മഹത്യാകു​റി​പ്പി​ൽ ആ​രു​ടേ​യും പേ​രില്ലാത്തതിനാൽ ആ​രാ​ണ് ഷാ​ജി​യെ കു​ടു​ക്കി​യ​തെ​ന്ന് കണ്ടെത്തേണ്ടതുണ്ട്. ഷാ​ജി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴിയും അന്വേഷണസംഘമെടുക്കും.

പയ്യാമ്പലത്ത് സംസ്കരിച്ചു

ഇ​ന്നലെ രാ​വി​ലെ എ​ട്ടോ​ടെ താഴെ ചൊവ്വെയിലെ വീ​ട്ടി​ലെ​ത്തി​ച്ച ഷാജിയുടെ മൃതദേഹം പത്തരയോടെ പ​യ്യാ​മ്പ​ല​ത്ത് സം​സ്ക​രി​ച്ചു. കീ​ട​നാ​ശി​നി അ​ക​ത്ത് ചെ​ന്നതാണ് മരണകാരണമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോ​സ്റ്റുമോ​ർ​ട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ശ​രീ​ര​ത്തി​ൽ അ​ടി​യേ​റ്റ​ പാ​ടു​ക​ളില്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലുള്ളത്.