
കാഞ്ഞങ്ങാട്:വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച താലൂക്ക് തല നിക്ഷേപകസംഗമം നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽമാനേജർ കെ.സജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വിജയൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഹരിഹരൻ എന്നിവർ സംസാരിച്ചു. ജി.എസ്.ടി ഓഫീസർ മധു കരിമ്പിൽ, മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ ആർതർ സേവിയർ എന്നിവർ ക്ലാസ്സ് എടുത്തു. കെ.സി ലിജി സ്വാഗതവും അഭിൻ മോഹൻ നന്ദിയും പറഞ്ഞു.