kpsta

കണ്ണൂർ: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 21 ശതമാനം ക്ഷാമബത്ത കുടിശിക നിലവിലുള്ളപ്പോൾ രണ്ടുശതമാനം മാത്രം അനുവദിക്കുകയും 2021 ജനുവരി മുതലുള്ള അരിയർ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കടുത്ത വഞ്ചനയാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കോളേജ് അദ്ധ്യാപകർക്ക് 14 ശതമാനം ക്ഷാമബത്തയും, ഐ.എ.എസ്, ഐ.പി.എസ് ജുഡീഷ്യൽ ഓഫിസർമാർക്ക് കുടിശിക ഇല്ലാതെ ക്ഷാമബത്തയും സർക്കാർ അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒമ്പത് ശതമാനം മാത്രം ക്ഷാമബത്ത അനുവദിക്കുകയും 2021 ജനുവരി മുതലുള്ള അരിയർ അനുവദിക്കാതെ ഇരിക്കുകയും ചെയ്ത ഇരട്ടത്താപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. രമേശൻ, പി.വി.ജ്യോതി, എം.കെ.അരുണ എന്നിവർ പ്രസംഗിച്ചു.