
ഉദുമ:നിരോധിത പ്ളാസ്റ്റിക് വിൽപന തടയുന്നതിനായി ഉദുമ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വ്യാപാരസ്ഥാപനങ്ങളിൽ പഞ്ചായത്ത് തല എൻഫോഴ്സ്‌മെന്റ് സക്വാഡ് പരിശോധന നടത്തി. നാല് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 16 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഗ്ലാസുകളും ക്യാരി ബാഗുകളും പിടിച്ചെടുത്തു. നിയമം ലംഘിച്ച് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചവരിൽ നിന്നും പിഴയും ഈടാക്കി. പരിശോധനയിൽ ജൂനിയർ സൂപ്രണ്ട് പി.അജയൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാർ,ജെ.എച്ച്.ഐ ജി.അഭിലാഷ് , ഉദ്യോഗസ്ഥരായ കെ.സീതരാമ,കെ.സന്ദീപ് എന്നിവർ പങ്കെടുത്തു. നിരോധിത പ്ലാസ്റ്റിക്, ഒറ്റത്തവണ ഉപയോഗമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും വില്പന നടത്തുന്നത് തടയാൻ വരും ദിവസങ്ങളിലും കർശനപരിശോധന തുടരുമെന്നും പിഴ ചുമത്തുമെന്നും സെക്രട്ടറി വി.അനിഷ അറിയിച്ചു.