
നീലേശ്വരം: നീലേശ്വരം ബ്ലോക്ക് ജല ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പ്രകാശനം ചെയ്തു. നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്തുകളിലെയും ജലലഭ്യതയും ജലഉപയോഗവും കണക്കാക്കി ജലസുരക്ഷാ പദ്ധതികൾ രൂപപ്പെടുത്തുന്നതിനുള്ള ശില്പശാലയും ഇതോടനുബന്ധിച്ച് നടന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ.സജീഷ് വിഷയാവതരണം നടത്തി.ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ വരൾച്ചാ പ്രതിരോധ കർമ്മപരിപാടി അവതരിപ്പിച്ചു. എ.വി.സന്തോഷ് കുമാർ നീരുറവ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.സുമേഷ്,കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. പി.രഘുനാഥൻ നന്ദി പറഞ്ഞു.