
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് അമ്പലത്തറയിലെ സുജാതയ്ക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം 18ന് വൈകീട്ട് അഞ്ചിന് ഡിസ്റ്റ്രിക്ട് ഗവർണർ ടി.കെ.രാജേഷ് നിർവഹിക്കും. ലയൺസ് ക്ലബ്ബിന്റെ ഹോം ഫോർ ഹോംലസ് പ്രോജക്ടിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തിലാണ് വീട് നിർമ്മിച്ചു നൽകുന്നത്. സി.ഇ.ഒ മണപ്പുറം ഫൗ ണ്ടേഷൻ ജോർജ് ടി ദാസ് മുഖ്യാതിഥിയാവും.18ന് വൈകീട്ട് നാലിന് കിഴക്കുംകര മണലിൽ മെട്രോ വായനശാലക്കുള്ള പുസ്തക കൈമാറ്റവും ഏഴിന് മേലാങ്കോട്ട് ലയൺസ് ഓഡിറ്റോറിയത്തിൽ ഭക്ഷണശാലയുടെയും ഇന്റർലോക്ക് മുറ്റത്തിന്റെയും ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവർണർ നിർവ്വഹിക്കും.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വി സജിത്ത്, ഹോം ഫോർ ഹോംലസ് കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ നായർ, സെക്രട്ടറി പി.കണ്ണൻ, ട്രഷറർ കെ. മിറാഷ്, ലയൺ ക്ലബ്ബ് പബ്ലിക് റിലേഷൻ ഓഫീസർ എൻ.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.