mvb

കാസർകോട്

എം.വി.ബാലകൃഷ്ണൻ

കാസർകോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ ഇന്നലെ കാഞ്ഞങ്ങാട് മണ്ഡലത്തിലായിരുന്നു .കിനാനൂർ കരിന്തളം പഞ്ചായത്തിലെ അന്തരിച്ച ആദ്യകാല സി പി.എം നേതാവ് കെ പി കുഞ്ഞികൃഷ്ണന്റെ ചായ്യോത്തെ വീട്ടിൽ നിന്നായിരുന്നു തുടക്കം. ചായ്യോം മുസ്ലിം പള്ളി, മാദർ അലക്സിയ സ്കൂൾ, നരിമാളം മൂകബധിര വിദ്യാലയം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം സ്വാതന്ത്ര്യ സമരസേനാനിയും കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കിനാനൂരിലെ ചന്തു ഓഫീസറുടെ വീട്, തോളേനി മുത്തപ്പൻ ക്ഷേത്രം, കരിന്തളം കോയിതട്ട ടൗൺ, പഴയകാല നേതാവ് കാലിച്ചമരത്തെ കെ.ചിണ്ടന്റെ വീട്, പരപ്പ പള്ളി എന്നിവിടങ്ങളിലുമെത്തി പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി. ഇതിന് ശേഷം രാജപുരം തിരുകുടുംബദേവാലയം ,കള്ളാർ, ചുള്ളിക്കര ക്രെസ്‌താവ ദേവാലയങ്ങൾ , കള്ളാർ ജുമാമസ്‌ജിദ്‌ എന്നിവിടങ്ങളിലെത്തി കോളിച്ചാലിൻ റോഡ്‌ ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു.

രാജ് മോഹൻ ഉണ്ണിത്താൻ

എം.പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഉയരവിളക്കുകളുടെ ഉദ്ഘാടനചടങ്ങുകളായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെ പ്രധാന പരിപാടി. കള്ളാർ പഞ്ചായത്തിലെ നീലിമല, കനീലടുക്കം,പനത്തടി പഞ്ചായത്തിലെ കാപ്പിത്തോട്ടം, പള്ളിക്കാൽ, ഈസ്റ്റ് എളേരിയിലെ ആയന്നൂർ ശിവക്ഷേത്ര ജംങ്ഷൻ , ചാവറ ഗിരി, ബളാൽ പഞ്ചായത്തിലെ കൊന്നക്കാട്, പാത്തിക്കര, കുഴിങ്ങാട് കോളനി, അത്തിക്കടവ്, അരിങ്കല്ല്, എന്നിവിടങ്ങളിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു.

ബളാൽ പഞ്ചായത്തിലെ ആനമഞ്ഞളിൽ എം.പി ഫണ്ട് ചിലവിട്ട് പട്ടിക വർഗ്ഗ കോളനിയിൽ അനുവദിച്ച കമ്മ്യൂണിറ്റിഹാളിന്റെ ഉദ്ഘാടനവും രാജ്‌മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു.രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.പി.രാധാമണി, രഘുനാഥ്, ബിൻസി ജെയിൻ, മോൻസി ജോയ്, ഹരീഷ് പി.നായർ, ജോസഫ്, രാഘവൻ, എന്നിവർ ഇവിടെ സന്നിഹിതരായിരുന്നു.