bus

തളിപ്പറമ്പ്:ഹൈവേ റോഡ് വികസനപ്രവൃത്തിയ്ക്കിടെ സർവീസ് റോഡുകളുടെ വീതികുറവുമൂലം ബസ് സർവീസിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് തളിപ്പറമ്പ് ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി, സി ബി.എസ്.ഇ പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥി അഭയ് മനോജിന് ചടങ്ങിൽ മുണ്ടക്കൽ ജോസ് ക്യാഷ് അവാർഡ് കൈമാറി. പ്രസിഡന്റ് കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു പ്രശാന്ത് പട്ടുവം സ്വാഗതവും ഷിജി ലൂക്കോസ് നന്ദിയും പറഞ്ഞു. കെ വിജയൻ (പ്രസി.) ഷിജി ലൂക്കോസ് (വൈസ് പ്രസി.) പ്രശാന്ത് പട്ടുവം (സെക്ര.) യു പി അഭിനയാസ് (ജോ. സെക്ര.) പി.എം.റോയ് മാത്യു ,പി.വി.പ്രതീഷ് ,വി.എൻ.സജേഷ് ,കെ.വി. ജോസഫ്, ( പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു