
കാസർകോട് :എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് ജൂൺ മാസത്തിൽ സംഘടിപ്പിക്കും.ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കാസർഗോഡ് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതലയോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിൽ 20152 അപേക്ഷകൾ കളക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. വിദഗ്ദ്ധ സമിതിയുടെ ഗൈഡ്‌ലൈൻ അനുസരിച്ച് മൾട്ടി ഡിപ്പാർട്ട്‌മെന്റ് സമിതി രൂപീകരിക്കും. എൻഡോസൾഫാൻ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും 2011 ജൂൺ 30 വരെ എടുത്തിട്ടുള്ള ബാങ്ക് വായ്പകൾ എഴുതിതള്ളുന്നതിന് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കും.ശേഷമെടുത്തിട്ടുള്ള ലോണുകളെ സംബന്ധിച്ച് പരിശോധിക്കുന്നതിന് പ്രത്യേക പ്രൊപ്പോസൽ തയ്യാറാക്കാനും നിർദ്ദേശിച്ചു. മൂളിയാർ സഹജീവനം സ്‌നേഹഗ്രാമം പദ്ധതിയിൽ ജീവനക്കാരുടെ നിയമിക്കാനും കളക്ടറെ ചുമതലപ്പെടുത്തി. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വീണാ ജോർജ്ജ്, ഡോ.ആർ.ബിന്ദു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു