 
കാഞ്ഞങ്ങാട്: മഹാന്മാരുടെ പേരുപയോഗിച്ച് മഹത്വം നടിക്കുന്ന വർത്തമാനകാലത്ത് കർമ്മയോഗിയായ കുമാരനാശാൻ നമുക്ക് മാതൃകയാകേണ്ടതുണ്ടെന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന കാലത്ത് ആശാന്റെ കവിതകൾ പ്രതിരോധ ശക്തിയായിത്തീരേണ്ടതുണ്ടെന്നും സാഹിത്യ വിമർശകൻ കെ.വി. കുമാരൻ പറഞ്ഞു. കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവൺമെന്റ് കോളേജിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി ശോഭരാജ് അദ്ധ്യക്ഷനായി. കണ്ണൂർ സർവകലാശാല സെനറ്റംഗം ആസിഫ് ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയായി. ഡോ. എ.എം. ശ്രീധരൻ, ഡോ. ഷിബുകുമാർ, ഡോ. എൻ.പി. ശില്പ എന്നിവർ സംസാരിച്ചു. കെ.ആർ.ടോണി, പത്മനാഭൻ കാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രാധാകൃഷ്ണൻ പെരുമ്പള, എം.എ. മുംതാസ്, രവീന്ദ്രൻ പാടി, ഡോ. ഇ. രാധാകൃഷ്ണൻ, രാധാകൃഷ്ണൻ ഉളിയത്തടുക്ക, ഡോ. ബാലകൃഷ്ണ ഹൊസങ്കടി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു.