കാഞ്ഞങ്ങാട്: ചെർക്കള മാർത്തോമാ ബധിര കോളേജിലേക്ക് പഞ്ചായത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു. 500 മീറ്റർ റോഡ് 4 ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തത്. ചെങ്കള പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ ബദരിയ മുഖ്യതിഥി ആയി. മാർത്തോമാ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത, മാർത്തോമാ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോർജ് വർഗീസ്, പി.ടി.എ പ്രസിഡന്റ് ആർ. ഭാസ്കരൻ, കെ.കെ കൃഷ്ണ, എസ്. ഷീല എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ജോസ്മി ജോഷ്വാ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി ജോഷിമോൻ നന്ദിയും പറഞ്ഞു.