കാഞ്ഞങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജന്റർ വിഷയ സമിതിയും അതിയാമ്പൂർ ബാലബോധിനി വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ജന്റർ ശില്പശാല സമാപിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. അഡ്വ. പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. നിർവ്വാഹക സമിതിയംഗം ഡോ. എം.വി ഗംഗാധരൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജന്റർസ്പെക്ട്രം, ശാസ്ത്രബോധം നിത്യജീവിതത്തിൽ, ജനാധിപത്യം കുടുംബങ്ങളിലും വിദ്യാലയങ്ങളിലും, ഡിജിറ്റൽ ലോകത്തെ അടുത്തറിയാം എന്നീ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചയും അവതരണവും നടന്നു. പ്രൊഫ. എം. ഗോപാലൻ, ഇഷ കിഷോർ, കെ. സ്മിത, ലിഖിൽ സുകുമാരൻ, വി.പി സിന്ധു എന്നിവർ മോഡറേറ്റർമാരായിരുന്നു. വിവിധ ഗ്രൂപ്പുകളുടെ സ്കിറ്റ് അവതരണവും അരങ്ങേറി. ജില്ലാ ഭാരവാഹികളായ വി.ടി കാർത്യായനി, പി.പി രാജൻ, ഇന്ദു പനയാൽ, എൻ. ഗീത സംസാരിച്ചു.