ldf
എൽ.ഡി.എഫ്

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും ലോക്കൽ കൺവൻഷനുകൾ പൂർത്തിയാക്കി എൽ.ഡി.എഫ്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ 150 ലോക്കലിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കി.1174 ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ശനിയാഴ്ചയോടെ ആരംഭിച്ചു. ബുധനാഴ്ചയോടെ ബൂത്ത് കൺവൻഷൻ പൂർത്തിയാക്കി കുടുംബയോഗത്തിലേക്ക് കടക്കും.

പൊതുപര്യടനം ആരംഭിച്ചില്ലെങ്കിലും രണ്ട് ഘട്ടങ്ങളിലായി 7 നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ച് വിവിധ സ്ഥാപനങ്ങളിലെത്തി വോട്ടർമാരെ എം.വി. ജയരാജൻ കണ്ടു. തിങ്കളാഴ്ച കണ്ണൂർ മണ്ഡലത്തിലാണ് പര്യടനം. രാവിലെ 8.30ന് ആറ്റടപ്പ ദിനേശ് സന്ദർശിച്ച് പര്യടനം തുടങ്ങും. തുടർന്ന് തോട്ടട ദിനേശ്, ഐ.ടി.ഐ, വനിത ഐ.ടി.ഐ, പോളിടെക്നിക് എന്നിവ സന്ദർശിച്ച് 10.30 ഓടെ എസ്.എൻ. കോളേജിലെത്തും. ചിന്മയ കോളേജ്, ശബരി ഗാർമെന്റ്സ്, ദിനേശ് ഫുഡ്, ഐ.ഐ.എച്ച്.ടി എന്നിവിടങ്ങളിലെത്തി ഒരു മണിക്ക് കിഴുന്ന ജി സൺസ് എത്തും. തുടർന്ന് മാവിലായി റെയ്ഡ്‌കോ കറി പൗഡർ സന്ദർശിക്കും. നന്ദലത്ത് മുക്കം ടയർ മേഖലയിൽ നിന്ന് ഉച്ചക്ക് ശേഷമുള്ള പര്യടനം തുടങ്ങും. കാനന്നൂർ എക്‌സ്‌പോർട് ചൊവ്വ വീവേഴ്സ് സന്ദർശിച്ച് വൈകിട്ട് അഞ്ചിന് വലിയന്നൂർ ഗാർമെന്റ്സിൽ എത്തും. ഏഴിന് മുണ്ടേരി കോളനി, 7.30ന് ഏച്ചൂർ കോളനിയും സന്ദശിക്കും. ഇന്നലെ പൊതുപര്യടനം ഉണ്ടായിരുന്നില്ല.