mv

കണ്ണൂർ: ഹ്രസ്വസന്ദർശനമാണെങ്കിലും പലയിടങ്ങളിലും യുവാക്കളെ കാണാനും അഭിപ്രായങ്ങൾ തേടാനും കുറച്ചധികം സമയം ചെലവഴിക്കുന്നുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ. കണ്ണൂർ മണ്ഡലത്തിൽ തന്നെ ഏകദേശം 40 ശതമാനത്തോളം യുവ വോട്ടർമാരാണുള്ളത്. വളരെ പോസിറ്റീവായാണ് അവർ പ്രതികരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഭൂരിഭാഗം പേരും തെരഞ്ഞെടുപ്പിനെ നിശ്ശബ്ദമായി, അതെ സമയം ഗൗരവമായി നിരീക്ഷിക്കുന്നവരുമാണ്. ഓരോ വർഷം കഴിയുന്തോറും ഉയർന്നുവരുന്ന തൊഴിലില്ലായ്മയുടെ ഗ്രാഫ് ആശങ്കയുണർത്തുന്നതാണ്. പത്തുവർഷത്തെ കേന്ദ്രഭരണം പൊതുമേഖലയെല്ലാം വിറ്റുതുലച്ചതോടെ വൻകിട തൊഴിൽദാതാക്കളെല്ലാം ഇല്ലാതായി. അവിടെ കോർപ്പറേറ്റുകളുടെ കരാർജോലി മാത്രം സ്വപ്നംകാണേണ്ടിവരുന്ന ഒരു തലമുറ വളർന്നുവരുന്നു. എങ്കിലും എല്ലാവരുടെയും കണ്ണുകളിലും പ്രതീക്ഷയുണ്ട്. നാളെ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് അവർ ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ചാലക്കുന്ന് ചിന്മയകോളേജിലെ വിദ്യാർത്ഥികളശെ കണ്ട് വോട്ടഭ്യർത്ഥന നടത്തിയ ശേഷം സ്ഥാനാർത്ഥി പറഞ്ഞു.