
തലശ്ശേരി:യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി രാവിലെ എട്ടുമണിയോടെ അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്.വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, കെ.പി.സി സി ജനറൽ സെക്രട്ടറി കെ.ജയന്ത് ഉൾപ്പെടെയുള്ളവർ കെ.സുധാകരനോടൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ വൈദിക സമൂഹം ഏറ്റവും കൂടുതൽ വിശ്വാസം പുലർത്തുന്നത് കോൺഗ്രസിനോടാണ്. അവരോട് തിരിച്ച് നീതിപുലർത്തിയതും കോൺഗ്രസാണ്. വൈദികർക്ക് എതിരെ വരെ കേസെടുത്ത സർക്കാരാണ് പിണറായി വിജയന്റേത്. റബ്ബർ കർഷകരെ വഞ്ചിക്കുകയും വന്യമൃഗ ആക്രമണത്തിന് മലയോരജനവാസികളെ എറിഞ്ഞ് കൊടുക്കുകയും ചെയ്ത ബി.ജെ.പിയുടെ കേന്ദ്ര സർക്കാരിനും സി പി.എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനും കനത്ത പ്രഹരം നൽകാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ ക്രൈസ്തവ സമൂഹം കാണും-. കെ.സുധാകരൻ (കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി)