k-tet

കണ്ണൂർ: 2023 ഡിസംബർ 29, 30 തീയതികളിൽ നടന്ന ഒക്ടോബർ 2023 കെ ടെറ്റ് പരീക്ഷയും മുൻ വർഷങ്ങളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്നു മുതൽ നാല് വരെ) വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന 23 മുതൽ 30 വരെ കണ്ണൂർ ജി.വി.എച്ച്.എസിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് പരിശോധന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ഹാൾടിക്കറ്റ്, കെ ടെറ്റ് മാർക്ക് ലിസ്റ്റ്, ഇവയുടെ പകർപ്പ് എന്നിവ പരിശോധനക്ക് ഹാജരാക്കണം. ബി എഡ്, ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷയെഴുതിയവർ സ്ഥാപന മേലധികാരി നൽകുന്ന സർട്ടിഫിക്കറ്റും കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും പരിശോധനക്ക് ഹാജരാക്കണം. കാറ്റഗറി ഒന്ന്, നാല് മാർച്ച് 23, 25 തീയതികളിലും കാറ്റഗറി രണ്ട്, മൂന്ന് മാർച്ച് 26, 27, 30 തീയതികളിലുമായാണ് പരിശോധന.