msv

കണ്ണൂർ: മൂന്ന് പതിറ്റാണ്ടിലേറെക്കാലം ആകാശവാണി കണ്ണൂർ നിലയത്തിൽ അനൗൺസറായി സർവ്വീസിൽ നിന്ന് വിരമിച്ച എം.എസ് വാസുദേവന് കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജവഹർ ലൈബ്രറി ഹാളിൽ നടന്ന റേഡിയോ സുഹൃദ് സംഗമവും സ്വീകരണ സമ്മേളനവും കാഞ്ചീരവം കലാവേദി ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരി ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ പയ്യന്നൂർ വിനീത് കുമാർ, ശ്രവണശ്രീ ഇ.വി.ജി നമ്പ്യാർ, കെ. വല്ലി ടീച്ചർ, രവീന്ദ്രൻ അഞ്ചരക്കണ്ടി, എം.വി തമ്പാൻ കരിവെള്ളൂർ, ഗണേഷ് വെള്ളിക്കീൽ എന്നിവർ സംസാരിച്ചു. എം.എസ് വാസുദേവൻ മറുപടി പ്രസംഗം നടത്തി.