house-boat

കണ്ണൂർ: ഹോംസ്റ്റേ, ഹൗസ് ബോട്ട് മേഖലകളിൽ നിലവിൽ ബിസിനസ് , തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പുതുതായി കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ' നൈസ് ടു മീറ്റ് യു ' എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ 27 ന് രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ പരിശീലനം.മുൻ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്, കോവളം ലീല റാവിസ് മുൻ കോർപ്പറേറ്റ് ജനറൽ മാനേജർ കെ.അജിത് കുമാർ , ഹോട്ടൽ ബിനാലേ ജനറൽ മാനേജർ ജോർജ് ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. ഹൗസ്‌കീപ്പിംഗിനെ സംബന്ധിച്ച ഒരു പ്രാക്ടിക്കൽ ട്രെയിനിംഗ് ഇതിന്റെ ഭാഗമായി ഹോട്ടൽ ബിനാലെയിൽ നൽകും. ഫോൺ:9846550002