
കാഞ്ഞങ്ങാട്: യു.ബി.എം.സി എ.എൽ.പി സ്‌കൂൾ പഠനോത്സവവും സപ്തഭാഷാ സംഗമവും കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. മലയാളം,കന്നട, ഉറുദു, അറബി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ നിരവധി ഭാഷകളിൽ തങ്ങളുടെ അറിവുകൾ, ചെറു നാടകങ്ങൾ, കഥ,കവിത,ദൃശ്യ ആവിഷ്‌കാരങ്ങൾ എന്നിവയിലൂടെ വേദികളിൽ എത്തിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഇതോടനുബന്ധിച്ച് അശോകൻ കല്ലൂരാവി, എം. രജനി, കെ.മനോജ് എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ വന്ദന ബൽരാജ് അദ്ധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ടി.വി. റീജ, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ, എസ്.ആർ.ജി കൺവീനർ പി.കെ.രജിത എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.നിഷാന്ത് സ്വാഗതവും ഹെഡ്മാസ്റ്റർ എം.ടി.രാജീവൻ നന്ദിയും പറഞ്ഞു.