lions

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് മണപ്പുറം ഫൌണ്ടേഷനുമായി ചേർന്ന് അമ്പലത്തറയിലെ സുജാതക്കും വിദ്യാർത്ഥിനികളായ രണ്ടു പെൺമക്കൾക്കുമായി നിർമ്മിച്ച വീടിന്റെ താക്കോൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി. രജീഷ് കൈമാറി. ആറുലക്ഷം രൂപ ചിലവഴിച്ച വീടിന് മണപ്പുറം ഫൗണ്ടേഷൻ രണ്ടു ലക്ഷമാണ് നൽകിയത്.. ഇതോടൊപ്പം നവീകരിച്ച ലയൺസ് ജൂബിലി ഹാളിന്റെ അടുക്കളയും നാടിന് സമർപ്പിച്ചു.ചടങ്ങിൽ ലയൺസ് ക്ലബിന്റെ വിവിധ പ്രവർത്തനങ്ങൾക്കും തുടക്കമായി. പ്രസിഡന്റ് എൻജിനീയർ വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം സി.കെ.സബിത ,മുൻ ഡിസ്റ്റിക് ഗവർണർ കെ.ശ്രീനിവാസ ഷേണായി,അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ്,ഹോം ഫോർ ഹോം ലെസ്‌കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ നായർ,ടൈറ്റസ് തോമസ്,കെ.ഗോപി, സെക്രട്ടറി പി.കണ്ണൻ എം.മിറാഷ് എന്നിവർ സംസാരിച്ചു.