chithram

കണ്ണൂർ: തനിക്കൊപ്പം പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറഞ്ഞു. യു.ഡി.എഫിന്റെ കഞ്ഞിക്കുഴി സതീശൻ മോഡൽ വ്യാജ പ്രചാരണം ജനം തള്ളുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

വടകരയിൽ കെ.കെ. ശൈലജയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ബേജാറിലായ യു.ഡി.എഫ് വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാന കമ്മിറ്റി ചുമതല വഹിക്കുന്നത് പി. ജയരാജനാണ്.