karunakaran

കാഞ്ഞങ്ങാട്: കാസർകോട് ലോകസഭാ മണ്ഡലത്തിലെ റെയിൽവേ വികസനങ്ങൾ തന്റെ കാലത്ത് മാത്രമാണുണ്ടായതാണെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എം.പി പി.കരുണാകരൻ.മൂന്നു ടേമുകളിലായി 15 വർഷം എംപിയായിരുന്നു താൻ. ആ കാലയളവിലെ വികസനത്തിന്റെ തുടർച്ചയാണ് ഉണ്ണിത്താൻ നടത്തിയത്. അല്ലാതെ കഴിഞ്ഞ അഞ്ചുവർഷം മാത്രമുണ്ടായ വികസനമല്ലെന്ന് മുൻ എം.പി കാഞ്ഞങ്ങാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫ് വൻഭൂരിപക്ഷം നേടും. ഇതിനകം സഞ്ചരിച്ച എല്ലാ മണ്ഡലങ്ങളിലും എം.വി.ബാലകൃഷ്ണന് വൻ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി.എം ജില്ലാ സെക്രട്ടറി സി എച്ച്.കുഞ്ഞമ്പു എം.എൽ.എ, ജില്ലാ കമ്മിറ്റിയംഗം ഡോ.വി.പി.പി മുസ്തഫ എന്നിവരും കരുണാകരനോടൊപ്പമുണ്ടായിരുന്നു.

'പാർലിമെന്റിൽ തുടർശബ്ജമായില്ല"

എൻഡോസൾഫാൻ, കാഞ്ഞങ്ങാട് കാണിയൂർ പാത എന്നീ വിഷയങ്ങളിലും പാർലിമെന്റിൽ താൻ ഏറെ ഒച്ചവെച്ചതാണ്. എന്നാൽ അതിന്റെ തുടർശബ്ദമാകാൻ രാജ്‌മോഹൻ ഉണ്ണിത്താന് കഴിഞ്ഞിട്ടില്ല. കാണിയൂർപാത 42 കിലോമീറ്റർ കടന്നുപോകേണ്ടത് കർണാടകത്തിലൂടെയാണ്. ആ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തി സമ്മതം വാങ്ങാൻ രാജ്‌മോഹൻ ഉണ്ണിത്താന് സാധിക്കും. എന്നാൽ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല.

ചെമ്മട്ടംവയലിൽ പ്രവർത്തിച്ചിരുന്ന ദൂരദർശൻ റിലേ കേന്ദ്രം അടച്ചു പൂട്ടിയത് പോലും എം.പി അറിഞ്ഞിട്ടില്ല. ഹൈമാസ് ലൈറ്റുകൾ വച്ച് അതിൽ സ്വന്തം ഫോട്ടോ തൂക്കി നാടാകെ വികസനം നടത്തിയെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാദം പരിഹാസ്യം. തന്റെ കാലത്തും ഇത്തരം ലൈറ്റുകൾ പലഭാഗത്തും വെച്ചിരുന്നു. എന്നാൽ തന്റെ ചിത്രം അത്തരം ലൈറ്റുകളിൽ കാണില്ല