
തളിപ്പറമ്പ്:സി.പി.എം പട്ടുവം ലോക്കൽ കമ്മിറ്റി ഓഫീസിന് കാവുങ്കലിൽ നിർമിച്ച കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മന്ദിരം നാളെ വൈകിട്ട് മൂന്നിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ആക്ടിംഗ് ജില്ലാ സെക്രട്ടറി ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സന്തോഷ് ഫോട്ടോ അനാഛാദനം ചെയ്യും. ആദ്യകാല പ്രവർത്തകരെ എം.വിജിൻ എം.എൽ.എ ആദരിക്കും.\വർഷങ്ങളായി പട്ടുവം കച്ചേരിയിലെ ചെത്ത് തൊഴിലാളി യൂണിയന്റെ കെട്ടിടത്തിലാണ് ലോക്കൽ കമ്മിറ്റി ഓഫീസ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കാവുങ്കലിൽ വിലകൊടുത്ത് വാങ്ങിയ 12 സെന്റ് സ്ഥലത്താണ് ഒരുനിലയിലുള്ള കെട്ടിടം നിർമിച്ചത്. ഓഫീസും മീറ്റിംഗ് ഹാളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. വാർത്താസമ്മേളനത്തിൽ സി.പി.എം പട്ടുവം ലോക്കൽ സെക്രട്ടറി പി.ബാലകൃഷ്‌ണൻ, ഏരിയാകമ്മിറ്റിയംഗം എൻ.അനൂപ്, ആനക്കീൽ ചന്ദ്രൻ, പി.പി. സുരേശൻ എന്നിവർ പങ്കെടുത്തു.