bms

ന്യൂമാഹി:ന്യൂമാഹിയിൽ സ്ഥിരമായി സമാന്തരസർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ് ) ന്യൂമാഹി യൂണിറ്റ് ജനറൽ ബോഡി
യോഗം ആവശ്യപ്പെട്ടു.ബി.എം.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് മാഹി മേഖല പ്രസിഡന്റ് സത്യൻ കുനിയിൽ മേഖല സെക്രട്ടറി കെ.ടി.സത്യൻ,ജില്ല ജോ. സെക്രട്ടറി നിജേഷ് കളരി,യൂണിറ്റ് സെക്രട്ടറി കെ.കെ.സജീവൻ' ഖജാൻജി ലിനേഷ് സംസാരിച്ചു.ഓട്ടോറിക്ഷ യാത്രക്കാരൻ മറന്നുവച്ച ലാപ്‌ടോപ്പും 165000 രൂപയും അടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായ ന്യൂമാഹിയിലെ ഓട്ടോറിക്ഷ ഡ്രൈവറും ബി.എം.എസ് പ്രവർത്തകനുമായ ജനനി പ്രകാശനെ യോഗത്തിൽ ആദരിച്ചു.