
ചെറുപുഴ: കേര ഗ്രാമം പദ്ധതിയുടെ ഭാഗമായി ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ ലഭിച്ച 25 തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണവും പരിശീലനവും നടന്നു. ചെറുപുഴ കൃഷി ഓഫീസർ പി.അഞ്ജു , അസി. ഓഫീസർ പി.ഗീത, കൃഷി അസിസ്റ്റന്റ് കെ.വി.അനുഷകുമാരി എന്നിവർ സംസാരിച്ചു . കേരഗ്രാമം പദ്ധതി സെക്രട്ടറി കെ.രാജൻ, ഉദ്‌ഘാടനം നിർവഹിച്ചു സജി തോപ്പിൽ, എബ്രഹാം,ഒ.ഇ.ടൈ റ്റസ് കോക്കാട്ടുമുണ്ട എന്നിവർ നേതൃത്വം നൽകി . കേരഗ്രാമം വാർഡ് കൺവീനർമാർ , കൂര്യൻ തെരുവൻ കുന്നേൽ, പീറ്റർ ജോസഫ് കുറ്റ്യാത്ത് . തുടങ്ങി പ്രമുഖ കർഷകർ പങ്കെടുത്തു. .പയ്യന്നൂർ റൈഡ്‌കോ ജീവനക്കാരനായ അനിൽകുമാർ പരിശീലനം നൽകി